Friday, April 19, 2024
HomeKeralaസം​സ്ഥാ​ന​ത്ത് 227 സ്ഥാ​നാ​ര്‍​ഥി​ക​ള്‍

സം​സ്ഥാ​ന​ത്ത് 227 സ്ഥാ​നാ​ര്‍​ഥി​ക​ള്‍

സം​സ്ഥാ​ന​ത്തെ 20 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് 227 സ്ഥാ​നാ​ര്‍​ഥി​ക​ള്‍. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് അ​ന്തി​മ​ ചി​ത്രം തെ​ളി​ഞ്ഞ​ത്. 16 പേ​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ പി​ന്‍​വ​ലി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന വ​യ​നാ​ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ള്ള മ​ണ്ഡ​ലം. വ​യ​നാ​ട്ടി​ല്‍ 20 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​ല​ത്തൂ​രി​ലാ​ണ് സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ ഏ​റ്റ​വും കു​റ​വ്. ആ​റ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ല​ത്തൂ​രി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. മ​ണ്ഡ​ലം, സ്ഥാ​നാ​ര്‍​ത്ഥി​ക​ളു​ടെ എ​ണ്ണം, പ​ത്രി​ക പി​ന്‍​വ​ലി​ച്ച​വ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍:

കാസര്‍കോട്: 9, 2
കണ്ണൂര്‍: 13, 1
വയനാട്: 20, 2
വടകര: 12, 1
കോഴിക്കോട്: 14, 1
പൊന്നാനി: 12, 2
മലപ്പുറം: 8
പാലക്കാട്: 9, 1
ആലത്തൂര്‍: 6, 1
തൃശൂര്‍: 8, 1
ചാലക്കുടി: 13
എറണാകുളം: 13, 1
ഇടുക്കി: 8
കോട്ടയം: 7
ആലപ്പുഴ: 12
മാവേലിക്കര: 10
പത്തനംതിട്ട: 8
കൊല്ലം: 9, 1
ആറ്റിങ്ങല്‍: 19, 2
തിരുവനന്തപുരം: 17

RELATED ARTICLES
- Advertisment -

Most Popular

Recent Comments