Sunday, September 15, 2024
HomeInternationalകൊറോണ വൈറസിനുള്ള വാക്സിനല്ല യേശുക്രിസ്തു ,ജനം പശ്ചാതപിക്കണം" ഹൾക് ഹോഗൻ-

കൊറോണ വൈറസിനുള്ള വാക്സിനല്ല യേശുക്രിസ്തു ,ജനം പശ്ചാതപിക്കണം” ഹൾക് ഹോഗൻ-

ഫ്‌ളോറിഡ :ആഗോളതലത്തിൽ മാനവരാശിയെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുന്ന, അനേകായിരങ്ങളുടെ  വിലപെട്ട ജീവനുകൾ കവർന്നെടുത്തിരിക്കുന്ന കൊറോണ വൈറസിന് ജീസസ് ക്രൈസ്റ്റ് ഒരു ഇൻസ്റ്റന്റ് വാക്സിനല്ലെന്നും കോവിഡ് 19 നെ ഭൂമിയിൽ നിന്നും ഉച്ഛാടനം ചെയ്യുന്നതിന് ജനം തങ്ങളുടെ പാപങ്ങളെ കുറിച്ച് പശ്ചാതപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയാണ് വേണ്ടതെന്നു ലോക പ്രസിദ്ധ റെസ്ലർ ഹുൾക് ഹോഗൻ.
1.5 മില്യൺ അനുയായികൾക്ക്  ഇൻസ്റ്റാഗ്രാമിലൂടെ നൽകിയ സന്ദേശത്തിലാണ് ഹോഗൻ തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുന്നതു.
ഈജിപ്തിൽ പ്ലേഗ് സംഹാരതാണ്ഡവം ആടിയപ്പോൾ അവിടെയുള്ള ജനം പശ്ചാത പിച്ചപ്പോൾ മൂന്നുമാസം നീണ്ടുനിന്ന ബാധ ഒഴിഞ്ഞുപോയതായി ഹോഗൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി..
ദൈവം പറയുന്നു,നിങ്ങൾ അത് ലറ്റുകളെ  ആരാധിക്കുമ്പോൾ ഞാൻ സ്റ്റേഡിയങ്ങൾ അടച്ചുപൂട്ടും ,നിങ്ങൾ ഗായകരെ ആരാധിക്കുമ്പോൾ ഞാൻ സിവിക് സെന്ററുകൾ അടച്ചുപൂട്ടും ,നിങ്ങൾ നടീനടന്മാരെ  ആരാധിക്കുമ്പോൾ ഞാൻ തിയറ്ററുകൾ അടച്ചുപൂട്ടും ,നിങ്ങൾ പണത്തെ ആരാധിക്കുമ്പോൾ ഞാൻ സ്റ്റോക്ക് മാർക്കറ്റുകൾ അടച്ചുപൂട്ടും ,നിങ്ങൾ ചർച്ചുകൾ തുറന്നു ദൈവത്തെ ആരാധിക്കുന്നില്ലെങ്കിൽ ഞാൻ ചർച്ചുകൾ അടച്ചുപൂട്ടും .ഹോഗൻ ഇൻസ്റ്റാഗ്രാമിൽ സൂചിപ്പിച്ചു .
ജനം എന്റെ നാമം വിളിച്ചപേക്ഷിച്ചു ,സ്വയം താഴ്ത്തി ,തങ്ങളുടെ ദുർമാർഗങ്ങൾ വിട്ടുതിരിയുമെങ്കിൽ ഞാൻ അവരുടെ പാപങ്ങളെ ക്ഷമിച്ചു അവരുടെ ദേശത്തെ സൗഖ്യമാകും ഹോഗൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു 

RELATED ARTICLES
- Advertisment -

Most Popular

Recent Comments