റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മരുന്ന് എത്തിച്ച് റാന്നി ഫയര്‍ഫോഴ്‌സ്. കൊല്ലം തേവലക്കരയിലെ രോഗിക്കാണ് ഒന്നര മണിക്കൂര്‍ കൊണ്ട് അത്യാവശ്യമായി വേണ്ട മരുന്ന് റാന്നി ഫയര്‍ ഫോഴ്‌സ് എത്തിച്ചു നല്‍കിയത്. റാന്നിയിലെ ഡോക്ടറുടെ ചികിത്സയിലിരിക്കുകയായിരുന്നു രോഗി. റാന്നിയില്‍ നിന്നാണ് മരുന്ന് എത്തിച്ചു നല്‍കിയത്.
തേവലക്കരയിലെ രോഗിക്ക് മരുന്ന് അടിയന്തിരമായി വേണമെന്ന് രാജുഏബ്രഹാം എംഎല്‍എ ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് കെ എസ് ഓമനക്കുട്ടനെ അറിയിക്കുകയായിരുന്നു. ഫയര്‍ ഓഫീസര്‍ വൈ. അനീഷാണ് മരുന്ന് എത്തിച്ചു നല്‍കിയത്.
മുഖ്യമന്ത്രിയും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടു;
വെല്ലൂരില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു
മുഖ്യമന്ത്രി പിണറായി വിജയനും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടതിനെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട ആളുടെ മൃതദേഹം നാട്ടിലെത്തിച്ചു. അങ്ങാടി ഇലവുങ്കല്‍ ബിജു മാത്യുവിന്റെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ബിജു മാത്യു രണ്ടുവര്‍ഷമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബോണ്‍മാരോ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ചൊവ്വാഴ്ചയാണ് ബിജു മാത്യു ആശുപത്രിയില്‍ വച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഫാ. എം.വി. ശാമുവല്‍ രാജു എബ്രഹാം എംഎല്‍എയെ വിവരമറിയിച്ചു. തുടര്‍ന്ന് എംഎല്‍എ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് ഇടുക്കി, തേനി കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് മൃതദേഹവുമായി ആംബുലന്‍സ് വെല്ലൂരില്‍ നിന്നും പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ നാട്ടിലെത്തി. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് ഈട്ടിച്ചുവട് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. ഭാര്യ ബീന. മക്കള്‍ ബിബിന, ബെനറ്റ്.