Monday, July 15, 2024
HomeInternationalനിയുക്ത ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രായം 39 വയസ്! രാഷ്ട്രീയ പാർട്ടിക്ക് ഒരു വയസ്!

നിയുക്ത ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രായം 39 വയസ്! രാഷ്ട്രീയ പാർട്ടിക്ക് ഒരു വയസ്!

നിയുക്ത ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രായം 39 വയസ്! നിയുക്ത പ്രഥമ വനിതയ്ക്ക് 64 വയസ്സ് ! ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ രാഷ്ട്രീയ പാർട്ടിക്ക് ഒരു വയസ്! വിപ്ലവകരവും അതേസമയം കൗതുകകരവുമായ ഭരണമാറ്റമാണ് ഫ്രാന്‍സിൽ നടന്നത്. വ്യക്തിജീവിതം കൊണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വ്യക്തിപരമായി മാക്രോണു ചെറിയൊരു സാദൃശ്യമുണ്ട്. രണ്ടുപേർക്കും അവരവരുടെ ഭാര്യമാരുമായി പ്രായവ്യത്യാസം 20 വയസ്സിനു മുകളിൽ. ട്രംപിന്റെ ഭാര്യ മെലനിയ അദ്ദേഹത്തേക്കാൾ 23 വയസ്സിന് ഇളയതാണെങ്കിൽ മാക്രോണിന്റെ ഭാര്യ ബ്രിജിത്ത് അദ്ദേഹത്തേക്കാൾ 25 വയസ്സ് മൂത്തതാണ്.

ഒന്‍ മാര്‍ഷെ അഥവാ പോകാം മുന്നോട്ട് എന്ന പേരില്‍ ഒരു ചെറുപ്പക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ ഒറ്റവര്‍ഷം കൊണ്ട് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ കൊട്ടാരമായ എല്‍സെ പാലസിലെത്തുമെന്ന് ആരും കരുതിയില്ല. അതാണ് ഇമ്മാനുവേല്‍ മാക്രോൺ എന്ന ചെറുപ്പക്കാരന്റെ കുതിച്ചുകയറ്റം. ആറു പതിറ്റാണ്ട് രാജ്യത്തെ അടക്കിവാണ ഉദാര വലതുപക്ഷ, ഇടതു പാർട്ടികൾ മാക്രോണിന് മുൻപിൽ മുട്ട് മടക്കി. ഭീകരാക്രമണവും തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും മൂലം പൊറുതി മുട്ടിയ ഫ്രഞ്ച് ജനതക്ക് പ്രതീക്ഷയുടെ പുത്തന്‍ വെളിച്ചമേകി മാക്രോൺ അധികാര കസേരയിലേക്ക്. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിഷ്പ്രഭമായി.

എന്നാൽ, തീവ്രദേശീയവാദിയായ മാരിന്‍ ലെ പെന്‍ എതിര്‍സ്ഥാനാര്‍ഥിയായി എത്തിയതോടെ പോരാട്ടം കടുത്തു. യൂറോപ്യന്‍ യൂണിയനെ തള്ളിപ്പറഞ്ഞും ഇസ്‌ലാം വിരുദ്ധത ഉറക്കെ പ്രഖ്യാപിച്ചും ലെ പെന്‍ കളം നിറഞ്ഞതോടെ രാജ്യത്ത് വലിയ ഭിന്നത ഉടലെടുത്തു. എന്നാല്‍ ഫ്രഞ്ച് ക്ലാസിക്കുകളിലെ നായകനെപ്പോലെ മാക്രോൺ കുതിച്ചുകയറി. ദൃഢനിശ്ചയവും ബുദ്ധിയും കഠിനാധ്വാനവും കരുത്തായി. മാറ്റത്തിനായി നിലകൊണ്ട രണ്ടര ലക്ഷം ഒന്‍ മാര്‍ഷെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വിജയത്തിന് അടിത്തറയൊരുക്കി.

ഫ്രാന്‍സ്വ ഒലോന്‍ദ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഇമ്മാനുവേല്‍ മാക്രോൺ ആഗോളവല്‍ക്കരണത്തിന്‍റെ വക്താവാണ്. യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാക്കണമെന്ന അഭിപ്രായക്കാരനായ അദ്ദേഹം തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ മാരിന്‍ ലെ പെന്നും അവരുടെ രാഷ്ട്രീയ പ്രസ്ഥാനവും ഫ്രഞ്ച് ജനതയില്‍ ഉണ്ടാക്കിയ ഭിന്നിപ്പിന്‍റെ മുറിവ് ഉണക്കുക എന്ന വലിയ വെല്ലുവിളി മാക്രോണിനെ കാത്തിരിക്കുന്നു.

ജൂണിലെ പാർലമെന്റ് തിരഞ്ഞെടുപ്പ്. ജൂൺ 11നും 18നുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 577 സീറ്റുകളിലും ഒൻ മാർഷ് സ്‌ഥാനാർഥിയെ നിർത്താനാണു മാക്രോണിന്റെ തീരുമാനം. 50% വനിതാ സംവരണം; ബാക്കി സ്‌ഥാനാർഥികളിൽ പരമാവധി പുതുമുഖങ്ങൾക്കു മുൻഗണന. രണ്ടു വർഷം മുൻപു പാരിസിൽ സംഗീതപരിപാടിക്കിടെ ഭീകരാക്രമണമുണ്ടായപ്പോൾ പ്രത്യാക്രമണം നയിച്ച പൊലീസ് മേധാവി മാക്രോണിന്റെ സ്‌ഥാനാർഥിപ്പട്ടികയിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments