Thursday, March 28, 2024
HomeKeralaനടി പാർവതിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു

നടി പാർവതിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു

നടി പാർവതിയുടെ കാർ അപകടത്തിൽപ്പെട്ടു. ആലപ്പുഴ ദേശീയപാതയിൽ കൊമ്മാടിയിൽ വച്ചാണ് സംഭവം നടക്കുന്നത്. താരത്തിന്റെ കാറ്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.ഉടൻ തന്നെ സംഭവ സ്ഥലത്ത് ട്രാഫിക് പോലീസ് എത്തുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പാർവതിയുടെ പിന്നാലെ വിവാദങ്ങൾ വിട്ടൊഴിയാതെ കൂടിയിരിക്കുകയാണ്. കസബ വിവാദത്തിനു ശേഷം താരത്തിന് നേരിടേണ്ടി വന്നത് ശരിയ്ക്കും ആഗ്നി പരീക്ഷയായിരുന്നു. സോഷ്യൽ മീഡിയിൽ താരത്തിനെതിരെ വൻ തോതിൽ ആക്രമണമാണ് നടന്നത്. ഈ ഇടക്കാലത്ത് ഒരു നടിയ്ക്കും ഇത്തരത്തിലുള്ള സൈബർ ആക്രമണം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടാകില്ല. ഇപ്പോൾ കൂനിന്മേൽ കുരുവെന്ന പോലെ അപകടവും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments