Friday, March 29, 2024
HomeKeralaപോലീസിന്റെ തലപ്പത്ത് അഴിച്ചു പണി

പോലീസിന്റെ തലപ്പത്ത് അഴിച്ചു പണി

സംസ്ഥാന പോലീസിന്റെ തലപ്പത്ത് അഴിച്ചു പണി. യതീഷ് ചന്ദ്രയെ തൃശൂരിലും അരുള്‍ ബി. കൃഷ്ണയെ കൊല്ലത്തും കമ്മീഷണര്‍മാരായി നിയമിച്ചു. പാലക്കാട് എസ്.പിയായി ദേബേഷ് കുമാറ ബെഹ്‌റയെ നിയമിച്ചു. രാഹുല്‍ ആര്‍ നായരാണ് പുതിയ എറണാകുളം റൂറല്‍ എസ്.പി. പ്രതീഷ് കുമാര്‍ (മലപ്പുറം), ആര്‍ നിശാന്തിനി (ഹെഡ് ക്വാര്‍ട്ടേഴ്‌സ്), എം.കെ പുഷ്‌കരന്‍ (തൃശൂര്‍ റൂറല്‍), ഡോ. ശ്രീനിവാസ് (കാസര്‍ഗോഡ്) എന്നിങ്ങനെയാണ് മറ്റ് മാറ്റങ്ങള്‍. ആര്‍ ആദിത്യയാണ് പുതിയ തിരുവനന്തപുരം ഡി.സി.പി. കൊച്ചി ഡി.സി.പിയായി ഹിന്ദ്രേനാഥിനേയും വയനാട് ഡി.സി.പിയായി കറുപ്പസ്വാമിയേയും നിയമിച്ചു. ബി. ജയദേവാണ് കോഴിക്കോട് റൂറല്‍ എസ്.പി. ഉമാ ബെഹ്‌റയെ പാലക്കാട് കെ.എ.പി കമാന്‍ഡന്റ് ആയി നിയമിച്ചു. കെ.ജി സൈമനാണ് പുതിയ അടൂര്‍ കെ.എ.പി കമാന്‍ഡന്റ്. അശോക് യാദവിനെ ഇന്റലിജന്‍സ് ഐ.ജിയായി നിയമിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments