Wednesday, April 24, 2024
HomeNationalത്രിപുരയില്‍ 168 ബൂത്തുകളില്‍ റീപോളിങ്

ത്രിപുരയില്‍ 168 ബൂത്തുകളില്‍ റീപോളിങ്

രാജ്യത്തെ പടിഞ്ഞാറന്‍ ത്രിപുര ലോക്‌സഭാ മണ്ഡലത്തിലെ 168 ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ത്രിപുരയില്‍ വ്യാപകമായി ബൂത്ത്പിടിത്തവും സംഘര്‍ഷവും ഉണ്ടായെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഏപ്രില്‍ 11-നായിരുന്നു പടിഞ്ഞാറന്‍ ത്രിപുരയില്‍ വോട്ടെടുപ്പ് നടന്നത്. 168 ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കുകയും മേയ് 12-ന് ഇവിടെ റീപോളിങ് നടത്തുവാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകമായി ബൂത്ത് പിടിത്തവും സംഘര്‍ഷവും ഉണ്ടായെന്ന പരാതിയെ തുടര്‍ന്ന് ഏപ്രില്‍ 11-ന് വോട്ടെടുപ്പ് നടന്ന 1679 ബൂത്തുകളില്‍ 774 എണ്ണത്തില്‍ റീപോളിങ് നടത്തണമെന്നായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നത്. 83 ശതമാനം വോട്ടായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും റീപോളിങ് നടത്താനുള്ള തീരുമാനത്തെ സ്വഗാതം ചെയ്യുന്നുവെന്നും സിപിഎം സെക്രട്ടറി ഗൗതം ദാസ് കൂട്ടിച്ചേര്‍ത്തു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments