Tuesday, April 16, 2024
HomeNationalഎംപാനൽ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

എംപാനൽ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

കെ.എസ്.ആര്‍.ടി.സി.യിലെ എംപാനൽ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഡ്രൈവർമാരെ പിരിച്ചുവിട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ കോടതി ദീർഘിപ്പിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ കെ.എസ്.ആര്‍.ടി.സിയാണ് സുപ്രീം കോടതി‍‍യെ സമീപിച്ചത്. 1565 താത്കാലി‌ക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടാല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി വാദിച്ചു. അങ്ങനെയങ്കില്‍ താത്കാലിക നിയമനം നടത്താമെന്നും 180 ദിവസത്തിലധികം തുടരാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി എംപാനൽ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. നിലവിലുള്ള 2445 ഒഴിവുകളിൽ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി നടപ്പാക്കാൻ ആദ്യം ഏപ്രില്‍ 30 വരെയാണ് സമയം നീട്ടി നല്‍കിയത്. ഇത് പിന്നീട് മെയ് 15 വരെ ദീർഘിപ്പിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments