Friday, March 29, 2024
HomeUncategorizedലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ പോലീസ് നടപടി തുടരും: ജില്ലാ പോലീസ് മേധാവി

ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ പോലീസ് നടപടി തുടരും: ജില്ലാ പോലീസ് മേധാവി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവന്നുവെന്ന നിഗമനത്തിലുള്ള  പ്രവര്‍ത്തനങ്ങളില്‍ നിന്നും, അനാവശ്യ യാത്രകളില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്നും  ലോക്ക്ഡൗണ്‍ കാലയളവ് കഴിയുന്നതു വരെ ജാഗ്രത തുടരണമെന്നും  ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന – ജില്ലാ യാത്രകള്‍ക്ക് നിര്‍ബന്ധമായും പാസുകള്‍ വേണം.  സ്വകാര്യ സ്ഥാപനങ്ങളും  ഓഫീസുകളും  പ്രവര്‍ത്തിപ്പിക്കുമ്പോള്‍  നിലവിലെ നിബന്ധനകള്‍ പാലിക്കണം.  സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും സത്യവാങ്മൂലവും കൈയില്‍ കരുതണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ആളുകള്‍ പുറത്തിറങ്ങാവു. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. ലംഘനങ്ങള്‍ക്ക് എതിരെ നിയമനടപടികള്‍ തുടരും. വ്യാഴാഴ്ച  മുഖാവരണമില്ലാതെ പുറത്തിറങ്ങിയതിന് 20 പേര്‍ക്ക് നോട്ടീസ് നല്‍കി. വ്യാജ ചാരായ നിര്‍മാണം, മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാതെ പാറ, പച്ചമണ്ണ്, ക്രഷര്‍ ഉത്പന്നങ്ങള്‍ കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമായി തുടരും. ഇന്നലെയും ഇന്നും അനധികൃതമായി പാറ, മെറ്റല്‍ തുടങ്ങിയവ കടത്തിയതിന് ടിപ്പര്‍ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിയമനടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ദിവസം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഒരു തവണ ഉപയോഗിക്കാവുന്ന പാസ് കൊണ്ട് മൂന്നും നാലും ട്രിപ്പ് മെറ്റലും ക്രഷര്‍ ഉത്പന്നങ്ങളും കടത്തുന്ന സംഭവങ്ങള്‍ ജില്ലയില്‍ പലയിടത്തും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. ഷാഡോ പോലീസും എസ്എച്ച്ഒ മാരും പരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതേസമയം, ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍കുറവു രേഖപ്പെടുത്തി. വ്യാഴം വൈകിട്ടു മുതല്‍ വെള്ളി നാലു മണിവരെ ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ആയത് 162 കേസുകള്‍ മാത്രമാണ്. 176 പേരെ അറസ്റ്റ് ചെയ്യുകയും, 131 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments