Friday, October 11, 2024
HomeKeralaപ്രവാസി ഷോര്‍ട്ട് ഫിലിം മന്ത്രി കെ.രാജു പ്രകാശനം ചെയ്തു

പ്രവാസി ഷോര്‍ട്ട് ഫിലിം മന്ത്രി കെ.രാജു പ്രകാശനം ചെയ്തു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച പ്രവാസി ഷോര്‍ട്ട് ഫിലിം വനം-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടറുടെ  ചേംബറിലായിരുന്നു പ്രകാശനം. കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും അവരെ അകറ്റി നിര്‍ത്താതെ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശവും നല്‍കുന്നതാണു പ്രവാസി എന്ന ഷോര്‍ട്ട് ഫിലിം. ഷെറിന്‍ പി.ഷാജിയുടെ കഥയ്ക്ക് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജോര്‍ജ് മാത്യു ആണ്.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു.ജനീഷ് കുമാര്‍, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഐ.എ.ജി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മോഹിത്.ആര്‍ ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.      

RELATED ARTICLES
- Advertisment -

Most Popular

Recent Comments