പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ബിഎസ്പി നേതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ബിഎസ്പി നേതാവ് ശങ്കർലാൽ പപ്പലും മറ്റൊരാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അലിഗഡ് ജില്ലയിലെ ജലാലി ടൗണ്‍ സ്വദേശിയാണ് പിപ്പൽ. ജില്ലയിലെ ബിജെപി നേതാക്കളാണ് പിപ്പലിനെതിരേ പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞദിവസമാണ് പിപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും അപകീർത്തികരമായ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ പരാതി ലഭിച്ചയുടൻ പോലീസ് നടപടിയെടുക്കുകയായിരുന്നു.