വേതനം വൈകുന്നത് കണക്കിലെടുത്ത് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന്

air india

വേതനം വൈകുന്നത് നിരന്തരമായി തുടരുന്നത് കണക്കിലെടുത്ത് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്.
വേതനം വൈകുന്നത് മൂലം പൈലറ്റുമാര്‍ക്ക് കടുത്ത സാമ്ബത്തിക, മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച്‌ പൈലറ്റുമാര്‍ പരാതിപ്പെട്ടിരുന്നു. ഇത് ജോലിയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചതോടെയാണ് അനിശ്ചിതകാല സമരം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് പൈലറ്റുമാര്‍ വ്യക്തമാക്കി.ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കലാണ് ഒരു കമ്ബനിയുടെ പ്രഥമ കടമ. എന്നാല്‍ എയര്‍ ഇന്ത്യ അതില്‍ നിന്ന് പുറകോട്ട് പോവുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സംഘടനാ വക്താവ് പറഞ്ഞു. അതേസമയം, പൈലറ്റുമാര്‍ക്ക് പുറമെ മറ്റ് ജീവനക്കാരും സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത കാലത്തായി എയര്‍ ഇന്ത്യ നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് വേതന വിതരണം വൈകുന്നതിനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.