കാത്തിരിപ്പിന് വിരാമം ,അനസ് എടത്തൊടിക ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. മലയാളികളുടെ അഭിമാന താരം അനസ് എടത്തൊടികയുടെ കേരളത്തിലേക്കുള്ള വരവ് ഔദ്യോഗികമായിരിക്കുന്നു. അനസിന് സ്വന്തമാക്കിയ വാര്‍ത്ത അവസാനം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.രണ്ടു വര്‍ഷത്തേക്കുള്ള കരാറിലാണ് അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടത്. കരാര്‍ തുക വ്യക്തമല്ലാ എങ്കിലും ഒന്നരക്കോടിയുടെ അടുത്താണ് അനസിന് ഒരോ വര്‍ഷത്തേക്കും കേരളം വാഗ്ദാനം ചെയ്ത കരാര്‍ എന്നാണ് അറിയുന്നത്അടുത്ത സീസണിലേക്ക് കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലുള്ള ബ്ലാസ്റ്റേഴ്സ് ഇതിനകം തന്നെ മുംബൈ സിറ്റി താരമായ എം പി സക്കീറുമായും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം അബ്ദുല്‍ ഹക്കുവുമായും കരാറില്‍ എത്തിയിട്ടുണ്ട്. ഇവരുടെ സൈനിംഗും ബ്ലാസ്റ്റേഴ്സ് ഉടന്‍ തന്നെ ഔദ്യീഗികമായി പ്രഖ്യാപിക്കും.കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്നും കരിയര്‍ അവസാനിക്കുന്നതിന് മുന്നേ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടണമെന്നും അനസ് കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഡ്രാഫ്റ്റിലൂടെ ആയിരുന്നു അനസിനെ ജംഷദ്പൂര്‍ സ്വന്തമാക്കിയത്. പരിക്ക് കാരണം ഈ‌ സീസണിലെ ഭൂരിഭാഗവും അനസിന് നഷ്ടമായി.അനസ് എത്തുന്നതോടെ ജിങ്കന്‍-അനസ് എന്ന ഇന്ത്യന്‍ ടീമിലെ സെന്റര്‍ ബാക്ക് കൂട്ടുകെട്ടും കേരളത്തിന് സ്വന്തമാകും.