Thursday, March 28, 2024
HomeCrimeഇല്ലാത്ത അര്‍ബുദത്തിന് വല്ലാത്ത ചികിത്സ!ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസ്

ഇല്ലാത്ത അര്‍ബുദത്തിന് വല്ലാത്ത ചികിത്സ!ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസ്

ഇല്ലാത്ത അര്‍ബുദ രോഗത്തിന്റെ പേരില്‍ വീട്ടമ്മയ്ക്ക് കീമോ തെറാപ്പി ചികിത്സ നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.

കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു ലാബുകള്‍ക്കുമെതിരേയാണ് വീട്ടമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.

ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മാവേലിക്കര പാലമേല്‍ ചിറയ്ക്കല്‍ കിഴക്കേക്കര രജനി (38)യാണ് അര്‍ബുദ രോഗമുണ്ടെന്ന പേരില്‍ കീമോതെറാപ്പി ചികിത്സയ്ക്ക് ഇരയായത്.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യുവതിക്ക് കീമോ നല്കിയത്.

എന്നാല്‍, പിന്നീട് മെഡിക്കല്‍ കോളജ് പതോളജി ലാബില്‍നിന്നു കിട്ടിയ റിപ്പോര്‍ട്ടില്‍ ഇവര്‍ക്ക് അര്‍ബുദമില്ലെന്നു കണ്ടെത്തി കാന്‍സര്‍ ചികിത്സ നിര്‍ത്തിവച്ചു. തുടര്‍ന്ന് ജനറല്‍ സര്‍ജറി വിഭാഗം മാറിടത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു, ശസ്ത്രക്രിയ നടത്തിയപ്പോള്‍ എടുത്ത സാന്പിള്‍ പരിശോധിച്ചാണ് രജനിക്ക് അര്‍ബുദമില്ലെന്ന് അന്തിമമായി സ്ഥിരീകരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments