Thursday, March 28, 2024
HomeKeralaസംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും

ദിവസേനെയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമരത്തിന്റെ ഭാഗമായി 9,10 തിയതികളില്‍ ഇന്ധനം എടുക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. ദൈനംദിന വിലമാറ്റം അപാകത പരിഹരിച്ച് വിലനിര്‍ണയത്തില്‍ സുതാര്യത ഉണ്ടറപ്പാക്കുക, കച്ചവടം കുറവുള്ളവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുക, ഡീലര്‍മാരുടെ കമ്മീഷന്‍ തുക വര്‍ധിപ്പിക്കുക, അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഡീലര്‍ഷിപ്പ് എഗ്രിമെന്റില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ദിവസേനെയുള്ള വിലമാറ്റത്തില്‍ കേരളത്തിലെ ആയിരത്തോളംവരുന്ന പെട്രോള്‍പമ്പുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ദിവസേനെ 8000ലിറ്റര്‍ പെേ്രടാളും 12000ലിറ്റര്‍ ഡീസലും മിനിമം സ്‌റ്റോക്ക് ചെയ്യുന്ന പെട്രോളിയം ഡീലര്‍ ഓരോ ദിവസവും വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞവിലക്ക് വില്‍പന നടത്താന്‍ നിര്‍ബന്ധിതമാകുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ പമ്പുടമകള്‍ക്ക് മുടക്കുമുതല്‍ മുഴുവനായി നഷ്ടമാകുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും പെട്രോളിയം ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പറഞ്ഞു. ഇന്ത്യയിലെ മൂന്ന് പൊതുമേഖലാ ഓയല്‍ കമ്പനികളും പെട്രോളിയം മന്ത്രാലയവും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന് പറഞ്ഞ് ഡീലര്‍മാരെ വഞ്ചിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പെട്രോളിയം ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ .ശബരീനാഥ്, കെ.പി ശിവാനന്ദന്‍, കെ.കെ അശോകന്‍ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments