കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി

kumarasamay

കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. ഇതിനിടെ, മന്ത്രി എച്ച് നാഗേഷ് രാജിവച്ച് ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്.

പ്രതിസന്ധി മറികടക്കാനായി മുഖ്യമന്ത്രി ഒഴികെ എല്ലാ ജെ.ഡി.എസ്. മന്ത്രിമാരും രാജിവയ്ക്കും. രാജിവച്ച എംഎല്‍എമാരെ മന്ത്രിമാരാക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ് നടക്കുന്നത്. എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും രാജികത്ത് നല്‍കി.