കര്‍ണാടകയിൽ പത്താഴ്ച പിന്നിട്ട കുമാരസ്വാമി സര്‍ക്കാർ നിലംപൊത്തുമെന്നു സൂചന

kumarasamay

രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരുപാട് വടം വലികളിലൂടെ അധികാരത്തിലെത്തിയ കൂട്ട് കക്ഷി മന്ത്രിസഭ മധുവിധു കാലത്തിനു മുന്നേ നിലംപൊത്തുമെന്നു സൂചന. ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പയെ താഴെയിറക്കിയാണ് കോണ്‍ഗ്രസും ജെഡിഎസും സഖ്യം രൂപീകരിച്ച്‌ അധികാരത്തിലെത്തിയത്. ഓഗസ്റ്റ് 11ന് ശേഷം മന്ത്രിസഭ പുനസംഘടന നടത്താന്‍ സഖ്യം ആലോചിക്കുമ്ബോള്‍ പത്താഴ്ച പിന്നിട്ട കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ ഒരുങ്ങി കഴിഞ്ഞെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എട്ടു മുതല്‍ 10 വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കളം മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ കേവല ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സംഖ്യ സഖ്യ സര്‍ക്കാരിന് നഷ്ടപ്പെടും. വളരെ എളുപ്പത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്യും. മന്ത്രിസഭ പുനസംഘടനയില്‍ സ്ഥാനം കിട്ടാനുള്ള സമര്‍ദ്ദ തന്ത്രമായും കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ജനറല്‍ സെക്രട്ടറി രാം ലാലിനെയും കണ്ടിരുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കാണ് യെദ്യൂരപ്പ ഡല്‍ഹിയിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.