തിരുവല്ലയില്‍ പാഴ്‌സല്‍ ലോറി മറിഞ്ഞു; ഒരാള്‍ മരിച്ചു, 4പേര്‍ക്ക് പരുക്ക്

thiruvalla

എംസി റോഡില്‍ തിരുവല്ലയില്‍ പാഴ്‌സല്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിയിലെ ക്ലീനറായിരുന്ന എറണാകുളം കുന്നത്തുനാട് സ്വദേശി എ അജ്മല്‍ (27) ആണ് മരിച്ചത്. തിരുവല്ല കല്ലിശേരി സ്വദേശി മുരളീധരന് (56) ഗുരുതരമായ പരിക്കേറ്റിട്ടിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ 6 മണിക്കാണ് അപകടം നടന്നത്.കാറിനെ മറികടന്നെത്തിയ ബൈക്കിലിടിക്കാതിരിക്കാന്‍ ലോറി പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. മഴയുള്ളതിനാല്‍ നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട ക്ലീനര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ലോറി വെട്ടി പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ബൈക്ക് യാത്രക്കാരന്റെ കാലുകള്‍ ലോറിക്കടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയ്യാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ലോറിയിടിച്ച് കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് നിസാര പരിക്കുമേറ്റിട്ടുണ്ട്.