കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരുമെന്നും പ്രധാനമന്ത്രി നരേദ്രമോദി, രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിക്ക്ള്‍ 370 കശ്മീരിന്റെ വികസനത്തിന് തടസം നിന്നു, അത് തീവ്രവാദത്തിന് വളമിട്ടു തീവ്രവാദം മൂലം 4200 പേര്‍ കൊല്ലപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും മാറ്റാന്‍ കഴിയില്ലെന്നു കരുതിയതായിരുന്നു കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370. എന്നാല്‍ തന്റെ സര്‍ക്കാര്‍ അതു മാറ്റി. സര്‍ദാര്‍ പട്ടേല്‍, ബാബ സാഹിബ് അംബേദ്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, അടല്‍ ബിഹാരി വാജയ്പേയി എന്നിവരുടെ സ്വപ്നം ഇതിലൂടെ യാഥാര്ഥ്യമായിരിക്കുന്നെന്നും മോദി പറഞ്ഞു.
ജമ്മുകശ്മീരില്‍ പുതിയ യുഗം പിറന്നെന്നും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറിന്‍റെയും പട്ടേലിന്‍റെയും സ്വപ്നം യാഥാര്‍ഥ്യമായി. പാക്കിസ്ഥാന് വേണ്ടി ചിലര്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്തു.