Tuesday, November 5, 2024
HomeNationalവിനോദയാത്രയ്ക്കായി ഗോവയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി ഗോവയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

മലയാളി വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ ഗോവയില്‍ മുങ്ങിമരിച്ചു. മൂവാറ്റുപുഴ സ്വദേശിനി അനൂജ സൂസന്‍ പോള്‍ (22) ബംഗളൂരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്ഞാനേശ്വര്‍ (23) എന്നിവരാണ് മരിച്ചത്. ഗോവയിലെ കണ്ടോലിം ബീച്ചിലായിരുന്നു അപകടം. ആറു വിദ്യാര്‍ത്ഥികള്‍ കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഗുജറാത്ത് അഹമ്മദാബാദിലെ ബിസിനസ് സ്‌കൂളായ മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സിലെ ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണിവര്‍. കോളജില്‍ നിന്ന് 5 ദിവസത്തെ വിനോദയാത്രയ്ക്കായി ഗോവയില്‍ എത്തിയതായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. നാലുപേര്‍ കടലില്‍ മുങ്ങിയെങ്കിലും രണ്ടുപേരെയേ രക്ഷിക്കാനായുള്ളൂ. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അനൂജയുടെ അപ്രതീക്ഷിത വിയോഗം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments