നേപ്പാളിൽ ഹെ​ലി​കോ​പ്റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ പൈലറ്റ് ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു

നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു​വി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ വ​ന​ത്തി​നു​ള്ളി​ല്‍ ത​ക​ര്‍​ന്നു വീ​ണ് പൈ​ല​റ്റ് ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.ആ​ള്‍​ട്ടി​റ്റ്യൂ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ ഏ​ഴ് പേ​രു​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യി​രു​ന്നു. ഗോ​ര്‍​ഹ ജി​ല്ല​യി​ലെ സ​മ​ഗു​വ​നി​ല്‍​നി​ന്നും കാ​ഠ്മ ണ്ഡു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. പൈ​ല​റ്റ് നി​ഷ്ച​ല്‍ കെ.​സി​യും അ​ഞ്ച് നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളും ട്ര​ക്കിം​ഗി​നു എ​ത്തി​യ ജ​പ്പാ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി ഹി​രോ​മി കൊ​മാ​സു​വും (68) ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​രാ​യി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നു​വ​കോ​ട്ട് ജി​ല്ല​യി​ലെ നി​ബ​ഡ​വ​ന​ത്തി​നു​ള്ളി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​റു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രു യാ​ത്ര​ക്കാ​രി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​വ​രെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ക​ര്‍​ന്നു വീ​ണ ഹെ​ലി​കോ​പ്റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ ക​ത്താ​തി​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​രി ര​ക്ഷ​പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.