Tuesday, February 18, 2025
spot_img
HomeInternationalസൗദി രാജകുടുംബത്തിന്റെ വേനൽക്കാല വസതിക്കു സമീപം വെടിവയ്പ്പ്

സൗദി രാജകുടുംബത്തിന്റെ വേനൽക്കാല വസതിക്കു സമീപം വെടിവയ്പ്പ്

സൗദി അറേബ്യയയിലെ ജിദ്ദയിൽ അൽ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റു.

സൗദി സ്വദേശിയായ മൻസൂർ അൽ-അംരി (28) ആണ് സുരക്ഷ ജീവനക്കാർക്കു നേരെ വെടിയുതിർത്തത്. ഇയാളെ ആഭ്യന്തരമന്ത്രാലയും തിരിച്ചറിഞ്ഞു. കലാശ്നിക്കോവ് തോക്കും മൂന്ന് മോലോറ്റോവ് കോക്‌ടെയ്‌ലും ഇയാളിൽ നിന്നു സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അൽ സലാം കൊട്ടാരത്തിനു സമീപമുള്ള ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്കു നേരെയാണ് മൻസൂർ വെടിയുതിർത്തത്. വേനൽക്കാലത്ത് രാജകുടുംബം ഒൗദ്യോഗിക ബിസിനസുകൾ നടത്തുന്നത് അൽ സലാം കൊട്ടാരത്തിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments