Sunday, October 6, 2024
HomeCrimeകൊലപാതക കേസിലെ പ്രതി ജോളിക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് സൂചന

കൊലപാതക കേസിലെ പ്രതി ജോളിക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് സൂചന

കൂടത്തായി കൊലപാതക കേസിലെ പ്രതിജോളിക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് സൂചന. ആറു പുരുഷന്മാരുമായി ജോളി ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഷാജുവുമായുള്ള വിവാഹശേഷവും ജോളി ജീവിച്ചത് തന്നിഷ്ടമനുസരിച്ച്‌ ആയിരുന്നു, ജോളി തന്നെ ക്രൈംബ്രാഞ്ചിനോട് ഇതു വെളിപ്പെടുത്തിയാതായാണു വിവരം.

അതേ സമയം ജോളി ഒന്നിലേറെ തവണ അബോര്‍ഷന്‍ ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്. ജോളി ഗര്‍ഭചിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ജോളി എന്തിനാണ് അബോര്‍ഷന്‍ ചെയ്തതെന്ന് വ്യക്തമായിട്ടില്ല. പെണ്‍കുട്ടികളെ വെറുത്തിരുന്ന ജോളി ലിംഗനിര്‍ണയം നടത്തിയാണോ അബോര്‍ഷന്‍ ചെയ്തത്് അതോ അവിഹിത ബന്ധത്തിലുണ്ടായ ഗര്‍ഭമാണോ നശിപ്പിച്ചത് എന്നതിനെക്കുറിച്ചും ഇതുവരെ വ്യക്തത ആയിട്ടില്ല.

എന്തായാലും അബോര്‍ഷനുകള്‍ വിരല്‍ചൂണ്ടുന്നതും ജോളിയുടെ വഴിവിട്ട ജീവിതരീതിയിലേക്കാണ്. റോയിയുടെ സഹോദരിയുടെ മകളെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചുവെന്നും ആരോപണമുണ്ട്. മകളെ വായില്‍ നിന്നു നുരയും പതയും വന്ന നിലയില്‍ ആശുപത്രിയിലാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിനു പിന്നിലും ജോളിയാണോ എന്നാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്.

കൊല്ലപ്പെട്ട റോയിയുടെ സഹോദരിയും ബന്ധുക്കളുമാണ് ഈ ആരോപണവുമായി രംഗത്തുവന്നത്. റോയിയുടെ ഭാര്യയായിരിക്കെ തന്നെ ഷാജുവുമായി ബന്ധമുണ്ടായിരുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ഷാജുവുമായുള്ള വിവാഹം വീട്ടുകാരുടെയും മറ്റുള്ളവരുടെയും എതിര്‍പ്പിനെ അവഗണിച്ചു നടത്തിയതും ഇരുവരും തമ്മില്‍ മുന്‍പേ ബന്ധമുണ്ടെന്നതിനു തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷാജുവിന്റെ ഭാര്യ സിലിയുടെ മരണം നടന്ന് ഒരു വര്‍ഷമാകുന്നതിനു മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

ജോളി തന്നെയാണ് ഈ വിവാഹത്തിനു മുന്‍കൈയ്യെടുത്തത്. എന്നാല്‍ ഷാജുവുമായുള്ള വിവാഹത്തിനു ശേഷവും ജോളി പിന്തുടര്‍ന്നത് വഴിവിട്ട ജീവിതമായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഒരുപാടു ഫോണ്‍കോളുകള്‍ ജോളി ചെയ്യുമായിരുന്നു. എന്നാല്‍ താന്‍ നല്‍കിയ മുന്നറിയിപ്പുകളെ ജോളി അവഗണിച്ചിരുന്നുവെന്നും ഷാജു മൊഴി നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ അഭിമാനമോര്‍ത്താണ് താന്‍ ഇതെല്ലാം സഹിച്ചതെന്നുമാണ് ഷാജുവിന്റെ മൊഴി.

എന്‍ഐടിയിലെ ലക്ചറര്‍ ആണെന്നായിരുന്നു ജോളി പറഞ്ഞിരുന്നത്. എന്‍ഐടിയുടെ വ്യാജ ഐഡികാര്‍ഡ് ധരിച്ചാണ് ജോളി വീട്ടില്‍ നിന്നു പുറത്തുപോയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ തന്റെ ജോലി തെളിയിക്കാനായി കൊളംബോയിലുള്ള റോയിയുടെ സഹോദരിക്ക് എന്‍ഐടിയുടെ വിലാസത്തില്‍ കത്തെഴുതുകയും മറുപടി അതേ വിലാസത്തില്‍ അയയ്ക്കണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു.

പോസ്റ്റ് ഓഫിസിലെത്തി തനിക്കു എന്‍ഐടിയുടെ വിലാസത്തില്‍ കത്ത് വന്നിട്ടുണ്ടോ എന്ന് ജോളി തിരക്കിയിരുന്നു. ജോളിയുടെ ഈ വ്യാജ ജോലി എന്തിനായിരുന്നുവെന്നതും അന്വേഷിക്കുന്നുണ്ട്. അതേ സമയം ഷാജുവിന് തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തെക്കുറിച്ച്‌ അറിയാമായിരുന്നുവെന്നും എന്നാല്‍ ജോളിയെ ഭയന്നാണ് ഇതു പുറത്തുപറയാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരുടെയും മരണത്തിനു പിന്നില്‍ ഷാജുവിന് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments