Tuesday, April 16, 2024
HomeNationalആദ്യ റഫാൽ യുദ്ധവിമാനം ഇന്ത്യയ്ക്കു കൈമാറി; ചരിത്ര ദിവസമെന്ന് രാജ്നാഥ് സിങ്

ആദ്യ റഫാൽ യുദ്ധവിമാനം ഇന്ത്യയ്ക്കു കൈമാറി; ചരിത്ര ദിവസമെന്ന് രാജ്നാഥ് സിങ്

ഫ്രാന്‍സില്‍ നിര്‍മിച്ച റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സിലെ മെറിഗ്‌നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തിയാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി യുദ്ധവിമാനം ഏറ്റുവാങ്ങിയത്.

യുദ്ധവിമാനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തില്‍ പാരീസില്‍നിന്ന് മെറിഗ്‌നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജ്നാഥ് റഫാല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.റഫാല്‍ യുദ്ധവിമാനത്തിന്റെ നിര്‍മ്മാതാക്കളായ ദസ്സോ ഏവിയേഷന്റെ പ്ലാന്റ് രാജ്നാഥ് സിങ് സന്ദര്‍ശിച്ചു. അതിനുശേഷം റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങി.

ഫ്രഞ്ച് സായുധസേനാ മന്ത്രിയും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ദസ്സോ ഏവിയേഷനിലെ ഉന്നതരും ചടങ്ങുകളില്‍ പങ്കെടുത്തു. ദസ്സറയുടെ ഭാഗമായി ആയുധപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments