കള്ളപ്പണം വെളുപ്പിക്കല്‍;കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം വരുന്നു

fake-notes

തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെ അന്വേഷണം സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റവന്യൂ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പുതിയ സമിതിയെ നിയോഗിച്ചു. 2002ലെ കള്ളപ്പണം തടയല്‍ നിയമപ്രകാരം രൂപീകരിച്ച സമിതിയില്‍ ധനകാര്യ വകുപ്പ്, ആഭ്യന്തര വകുപ്പ്, വിദേശകാര്യ മന്ത്രാലയം, വിവിധ റെഗുലേറ്ററി അതോറിറ്റികളുടെ മേധാവികള്‍, അന്വേഷണ ഏജന്‍സികള്‍ എന്നിവരുള്‍പ്പെട്ട 19 അംഗങ്ങളാണുള്ളത്.

റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ധനകാര്യ സേവനങ്ങള്‍, സാമ്ബത്തിക കാര്യങ്ങള്‍, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ,വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യ ഡയറക്ടര്‍, എസ്‌എഫ്‌ഐഒ ഡയറക്ടര്‍, സിഇഐബി ഡയറക്ടര്‍ ജനറല്‍ എന്നിവരാണ് സമിതിയിലുള്ളത്.