കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയിലെത്തിച്ചു ചികിത്സ തേടി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണു ജയിലധികൃതര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനക്കുശേഷം ജോളിയെ തിരികെ ജയിലിലേക്കു കൊണ്ടുപോയി.
വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്നു ജോളി പരാതിപ്പെട്ടതു പ്രകാരമാണു ജയില്‍ അധികൃതര്‍ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ ഇവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും അധികൃതര്‍ പറഞ്ഞു. നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയിലാണ് ജോളി.
ജയിലിലെത്തിയതു മുതല്‍ ആരോടും തീരെ ഇടപഴകാതിരുന്ന ജോളി ജയില്‍ അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലാണ്. ജോളിയെ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രവണത കാട്ടുന്നതിനാലാണു പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.