പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ പോലീസ് ചോര്‍ത്തുന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ഡിജിപി ലോക്നാഥ് ബെഹ്റ. നിയമപ്രകാരമല്ലാതെ ആരുടേയും ഫോണ്‍ പോലീസ് ചോര്‍ത്തുന്നില്ല. അന്വേഷണ കാര്യത്തിനും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കും മാത്രമാണ് നിയമാനുസരം ഫോണ്‍ ചോര്‍ത്താനാകുന്നത്. അല്ലാതെ ആരുടേയും ഫോണ്‍ ചോര്‍ത്താനാകില്ലെന്നും ബെഹ്റ പറഞ്ഞു.താനുള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ പോലീസ് ചോര്‍ത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സര്‍ക്കാര്‍ അനുമതിയോട് കൂടിയാണ് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നതെന്ന് തനിക്ക് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഗതിയില്‍ ഒരാളുടെ ഫോണ്‍ ചോര്‍ത്താന്‍ ചില നടപടി ക്രമങ്ങളുണ്ട്. എന്നാല്‍ ആ നടപടിക്രമങ്ങള്‍ പാലിക്കാതെ ഉത്തരവാദപ്പെട്ട നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറമയണമെന്നും രമേശി ചെന്നിത്തല ആവശ്യപ്പെട്ടു. മുമ്ബൊരിക്കലും ഉണ്ടാവത്ത വിധത്തിലാണ് സംസ്ഥാനത്ത് ഫോണ്‍ചോര്‍ത്തല്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.