ഹാസ്യരംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ശ്രീകുമാര്‍. അഭിനേതാവിന് മോശമല്ലാത്ത ആരാധകവൃന്ദമുണ്ട്. എന്നാല്‍ ശ്രീകുമാറിന് വിവാഹാശംസകള്‍ നേര്‍ന്ന് പുലിവാലുപിടിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെചിലര്‍. നടന്‍ ശ്രീകുമാര്‍ വിവാഹിതനായെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചിരുന്നു. ‘എല്ലാം വളരെ പെട്ടെന്നായിരുന്നു. ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന കുറിപ്പോടെ ശ്രീകുമാര്‍ തന്നെയാണ് ഫോട്ടോ പോസ്റ്റ്ചെയ്തത്. ഇതോടെ ആശംസാ പ്രവാഹമായിരുന്നു താരത്തിന്. ഇതോടെയാണ് ശ്രീകുമാര്‍ തിരുത്തുമായി രംഗത്തെത്തിയിരിക്കുന്നത്. കല്യാണം കഴിഞ്ഞത് ജീവിതത്തിലല്ലെന്നും ‘പന്ത്’ എന്ന ചിത്രത്തിലാണെന്നും ശ്രീകുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തിരുത്തി. തെളിവിനായി നടന്‍ ഒരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു. കല്യാണം പ്രിയപ്പെട്ടവരെ ഒന്നും അറിയിക്കാതെ നടത്തില്ലെന്നും നടന്‍ വ്യക്തമാക്കുന്നുണ്ട്. ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിവാഹമംഗളാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പക്ഷെ ഒരു ചെറിയ തിരുത്ത്… എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍…. ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്.. തെളിവിനിതാ ഒരു ഫോട്ടോ കൂടി….
എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ.. നല്ല കാര്യമായിപ്പോയി…….