ത്രിപുരയിലും ബംഗ്ലാദേശിന്‍റെ അതിർത്തിപ്രദേശങ്ങളിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 10.20 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 15-20 സെക്കന്‍റോളം ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ലോകത്തിൽ ഭൂകന്പ സാധ്യതയിൽ മുന്നിലുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തുള്ള പ്രദേശമാണ് ഇന്ത്യയുടെ വടക്ക്-കിഴക്ക് സംസ്ഥാനങ്ങൾ.