മോഷ്ടിച്ച മൊബൈൽ ഫോൺ വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ. മന്ദംചേരി സ്വദേശിയായ യുവാവാണ് പിടിയിലാത്. ശനിയാഴ്ച രാത്രി നാനാനിപ്പൊയിലിലുള്ള ഒരു വീട്ടിൽനിന്നും ആപ്പിൾ കമ്പനിയുടെ മൊബൈൽ മോഷണം പോയിരുന്നു. കേളകം പോലീസിലും ടൗണിലെ മൊബൈൽ ഷോപ്പുകളിലും ഫോൺ മോഷണം പോയ വിവരം അറിയിച്ചിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മോഷ്ടാവ് എന്നു സംശയിക്കുന്ന ആൾ ഫോൺ വിൽപ്പനയ്ക്കായി കേളകത്തെ പ്രമുഖ രണ്ട് മൊബൈൽ ഷോപ്പിൽ എത്തിയപ്പോൾ കടയിലുള്ളവർ നാനാനിപ്പൊയിലിലുള്ള വീട്ടുകാരെ വിവരമറിയിച്ചു. ഈ സമയം യുവാവ് സ്ഥലത്തുനിന്നും മുങ്ങുകയും ചെയ്തു.
തുടർന്നു സിസിടിവിയിലെ ദൃശ്യം പരിശോധിച്ച് കേളകം പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ യുവാവാന്റെ ഫോട്ടോ വാട്സ് ആപ് വഴി പ്രചരിപ്പിക്കുകയായിരുന്നു. മോഷ്ടാവിനെ തിരിച്ചറിഞ്ഞതിനു പിന്നാലെ വീട്ടിലെത്തിയാണ് യുവാവിനെ പിടികൂടിയത്. എന്നാൽ താൻ ഫോൺ ഉപേക്ഷിച്ചെന്നായിരുന്നു പ്രതി പറഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ഫോൺ കണ്ടെത്തി.
മോഷ്ടിച്ചപ്പോൾ രക്ഷപെട്ടു: വിറ്റപ്പോൾ പിടിച്ചു
RELATED ARTICLES