നിങ്ങളുടെ അശ്ലീല ഫോട്ടോകള്‍ പ്രചരിക്കുന്നത് തടയാന്‍ ഇനി ഫെയ്‌സ്ബുക്കിന് സാധിക്കും. ഇതിനായി സ്വന്തം നഗ്‌ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി തങ്ങള്‍ക്ക് തന്നെ അയക്കാനാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ഇതിലൂടെ ഫെയ്‌സ്ബുക്കിന് ഒരു ഡിജിറ്റര്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതപത്രമില്ലാതെ വ്യക്തിയുടെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു. ഇതോടെ അശ്ലീല വീഡിയോ, ഫോട്ടോ കൈമാറ്റം പൂര്‍ണ്ണമായും നിലയ്ക്കും. ഇതു നിയന്ത്രിക്കാനായി പുതിയ ടെക്‌നോളജി പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്. മെസഞ്ചറില്‍ ലക്ഷക്കണക്കിനു ചിത്രങ്ങളാണു ഒരോ നിമിഷവും പരസ്യമായും രഹസ്യമായും കൈമാറ്റം ചെയ്യപ്പെടുന്നത്. പോണ്‍ തടയാനായി ഡിജിറ്റന്‍ ഫിംഗര്‍ പ്രിന്റ് സംവിധാനമാണു പരീക്ഷിക്കുന്നത്. മുന്‍ കമിതാക്കളും മറ്റ് സുഹൃത്തുക്കളും ബന്ധം വഷളാകുമ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ പ്രതികാരത്തോടെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിപ്പിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു. പ്രണയകാലത്തു കമിതാക്കാള്‍ തമ്മില്‍ കൈമാറിരുന്ന ഇത്തരം ചിത്രങ്ങള്‍ ബന്ധം പിരിയുന്നതോടെ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തി വൈരാഗ്യം തീര്‍ക്കുന്നവരും കുറവല്ല. ഇത്തരം ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണു ദിവസവും ഫേസ്ബുക്കിനെ സമീപിക്കുന്നത്. ഇതോടെ പോണ്‍ പൂര്‍ണ്ണമായും നിരോധിക്കണം എന്ന് ഫേസ്ബുക്ക് തീരുമാനിച്ചത്. ഓസ്‌ല്രേിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഫേസ്ബുക്ക് ഈ സംവിധാനം നേരത്തെ നടപ്പിലാക്കിട്ടുണ്ട്. പുതിയ സംവിധാനം എല്ലാവര്‍ക്കും പ്രയോഗികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്‌സ്ബുക്ക്.
വ്യക്തികളുടെ നഗ്‌ന ദൃശ്യം; ഡിജിറ്റന്‍ ഫിംഗര്‍ പ്രിന്റ് ഉണ്ടാക്കാൻ ഫേസ്ബുക് ആവശ്യപ്പെടുന്നു
RELATED ARTICLES