Friday, April 19, 2024
HomeKeralaസീറ്റൊന്നും കിട്ടിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റില്ല - കോടിയേരി

സീറ്റൊന്നും കിട്ടിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റില്ല – കോടിയേരി

വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സീറ്റൊന്നും കിട്ടിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും നോക്കി നിലപാടാ മാറ്റുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.ബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് കേരള സമൂഹത്തെ പിന്നോട്ടടിക്കാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അയോധ്യയെപ്പോലെ പുകയുന്ന പ്രശ‌്നമായി ശബരിമലയെ നിലനിര്‍ത്താനാണ‌് ബിജെപിക്ക‌് താല്‍പ്പര്യമെന്ന‌് സിപിഐ‌ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ പറഞ്ഞു. ഉത്തരേന്ത്യയെ ഇളക്കിമറിച്ച രാമജന്മഭൂമി പ്രശ‌്നം കേരളത്തില്‍ ഏശിയിരുന്നില്ല.
ശബരിമല സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തെ ഇളക്കാനാകുമോയെന്ന പരീക്ഷണമാണ‌് ബിജെപി നടത്തുന്നത‌്. ഡിവൈഎഫ‌്‌ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി പാളയത്ത‌് സംഘടിപ്പിച്ച ‘നാം ഒന്നാണ‌്, കേരളം മതേതരമാണ‌്’ ഓര്‍മപ്പെടുത്തല്‍ സദസ്സ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി തകര്‍ന്നു. കര്‍ണാടകത്തില്‍ അഞ്ച‌് സീറ്റുകളിലേക്ക‌് നടന്ന തെരഞ്ഞെടുപ്പില്‍ നാലിലും ബിജെപി ദയനീയമായി തോറ്റു. കാലിനടിയിലെ മണ്ണ‌് ഒലിച്ചുപോകുന്നത‌് ബിജെപി–ആര്‍എസ‌്‌എസ‌് നേതൃത്വം തിരിച്ചറിയുന്നുണ്ട‌്. ഇതിന‌് തടയിടാന്‍ രാജ്യത്ത‌് വര്‍ഗീയധ്രുവീകരണ ത്തിന‌് ശ്രമിക്കുകയാണിവര്‍.ജനങ്ങളെ വര്‍ഗീയതയിലേക്ക‌് തള്ളിവിട്ട‌് അധികാരം നിലനിര്‍ത്താനാകുമോ എന്നാണ‌് നോട്ടം. മതേതര പ്രതീകമായ ശബരിമലയെ വര്‍ഗീയതയുടെ പ്രതിരൂപമാക്കി അവതരിപ്പിക്കാനാണ‌് ശ്രമം.

രാമജന്മഭൂമിയുടെ പേരില്‍ രാജ്യത്ത‌് വീണ്ടും കലാപത്തിന‌് അരങ്ങൊരുക്കുകയാണ‌് ബിജെപി. സരയൂതീരത്ത‌് 151 അടി ഉയരമുള്ള ശ്രീരാമപ്രതിമ നിര്‍മിക്കുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ‌്താവന ഇതിന്റെഭാഗമാണ‌്. ഗുജറാത്തില്‍ ഇവര്‍ നിര്‍മിച്ച പ്രതിമയുടെ പേര‌് സ‌്റ്റാച്യു ഓഫ‌് യൂണിറ്റി എന്നാണ‌്. വര്‍ഗീയതയുടെപേരില്‍ ജനങ്ങളുടെ ഐക്യം തകര്‍ത്ത ബിജെപി പ്രതിമ നിര്‍മിച്ച‌് ഐക്യമുണ്ടാക്കുമെന്നാണ‌് പറയുന്നത‌്. തകര്‍ന്ന ഹൃദയങ്ങള്‍ പ്രതിമകൊണ്ട‌് ഏകീകരിക്കാനാകുമോ.

പ്രതിമ നിര്‍മിക്കാന്‍ 3000 കോടി നല്‍കിയ കേന്ദ്രം പ്രളയത്തില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മിക്കാന്‍ അനുവദിച്ചത‌് 600 കോടി മാത്രം. കേരളത്തില്‍ എല്‍ഡിഎഫ‌് സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നവരാണ‌് കലാപശ്രമം നടത്തുന്നത‌്. ഇതിനായി ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. എഐസിസി പ്രസിഡന്റിന്റെ തീരുമാനം നടപ്പാക്കാന്‍ കഴിയാത്ത കെപിസിസി ഇവിടെ പ്രവര്‍ത്തിക്കേണ്ടതുണ്ടോ.
രാഹുല്‍ ഗാന്ധിപറയുന്നതല്ല, അമിത‌്ഷാ പറയുന്നതാണ‌് കേരളത്തിലെ കോണ്‍ഗ്രസ‌ുകാര്‍ക്ക‌് വേദവാക്യം- -കോടിയേരി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments