മദ്യവില്‍പ്പനയെക്കുറിച്ച് വിവരം നല്‍കിയതിന് യുവതിയെ നഗ്നയാക്കി മർദിച്ചു

fight

അനധികൃത മദ്യവില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ സ്ത്രീക്ക് ക്രൂരമര്‍ദ്ദനം. ഒരു സംഘം സ്ത്രീകള്‍ ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി ആക്രമിക്കുകയായിരുന്നു. നടുറോഡില്‍ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുമുണ്ട്. ഇരുമ്പുവടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. നരേലയിലെ ജെജെ ജംഗ്ഷനിലായിരുന്നു നടുക്കുന്ന അതിക്രമം അരങ്ങേറിയത്. മദ്യവില്‍പ്പനക്കാരെ പിടികൂടാന്‍ ഇവര്‍ പൊലീസിനെ സഹായിച്ചിരുന്നു. ഇവര്‍ അറിയിച്ച പ്രകാരം പൊലീസ് ഒരു വീട്ടില്‍ നിന്ന് 300 കുപ്പി മദ്യം പിടിച്ചിരുന്നു. പിന്നാലെ ഇവര്‍ വനിതാ കമ്മീഷനും ഇത് സംബന്ധിച്ച് വിവരം വല്‍കി. ഇതിന്റെ പേരിലാണ് ഇവരെ അക്രമികള്‍ അപമാനിച്ചത്. ഇവരുടെ വസ്ത്രം വലിച്ചുകീറി നഗ്നയാക്കി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ലജ്ജാകരമാണ് സംഭവമെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.