Tuesday, April 16, 2024
HomeCrimeടാങ്കര്‍ ലോറിയും ബൈക്കും കൂടിയിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ടാങ്കര്‍ ലോറിയും ബൈക്കും കൂടിയിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ടാങ്കര്‍ ലോറിയും ബൈക്കും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ കൊല്ലത്ത് മേടമുക്കിന് സമീപത്തായിരുന്നു അപകടമുണ്ടായത്. നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ ആന്റണിയുടെ മകന്‍ ഫ്രാന്‍സിസ് (21), സഹോദരന്‍ ജോസ് (19), അയല്‍വാസി സിജിന്‍ (21) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ തങ്കശേരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ മൂവരെയും ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments