Tuesday, April 23, 2024
HomeKeralaശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി. നി​രോ​ധ​നാ​ജ്ഞ നീ​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ അം​ഗീ​ക​രി​ച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തേ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമുണ്ടാക്കുന്നതല്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് നട തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിക്കുകയും നീക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് നേരത്തേ നിരോധനാജ്ഞ നീട്ടിയത്.

അതേസമയം, സന്നിധാനത്ത് മഹാകാണിക്കയ്ക്ക് മുന്നിലെ പൊലീസ് വടം മാറ്റി. വടം നീക്കണമെന്ന ദേവസ്വം ബോര്‍ഡ് ആവശ്യപ്രകാരമാണ് നടപടി. എന്നാല്‍ വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് മാറ്റിയിട്ടില്ല. പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments