തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. 2016ലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് ദേശീയഗാഗനം വിഷയത്തില്‍ പരമോന്നക കോടതിയുടെ പുതിയ ഉത്തരവ്. ദേശീയഗാനം കേള്‍പ്പിക്കണോ വേണ്ടയോ എന്നത് തിയറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ കൂടുതല്‍ തീരുമാനങ്ങളെുക്കാനും പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ പന്ത്രണ്ടംഗ മന്ത്രിതല സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാവും അന്തിമ തീരുമാനമുണ്ടാവുക. അതേസമയം സിനിമാ ശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിനിമാ ശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് നിര്‍ബന്ധമല്ലെന്ന് കോടതി
RELATED ARTICLES