തട്ടുകടകൾക്ക് ലൈസെൻസില്ലെങ്കിൽ ഇനി പൂട്ട് വീഴും

THattu kada

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തട്ട്കടകൾക്കു ലൈസെൻസില്ലെങ്കിൽ ഇനി പൂട്ട് വീഴും. ഭക്ഷണത്തിന്റെ ഗുണമേന്മയുയര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത് . ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലൈസെൻസ് നിർബന്ധമാക്കുന്നത് .

ഇനി തട്ട്കടകളില്‍ ഭക്ഷണം വില്‍ക്കണമെങ്കില്‍ ലൈസന്‍സ് വേണം. വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറും നിര്‍ബന്ധമാക്കും. സംവിധാനം നടപ്പിലാക്കുന്നതിനുള്ള വിവരശേഖരണം അധികൃതര്‍ തുടങ്ങി. തെരുവ് ഭക്ഷണശാലകളില്‍ ശുചിത്വവും പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് പുറമെ ശുദ്ധജല ലഭ്യതയും ഉറപ്പാക്കും. പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.