Thursday, April 18, 2024
HomeNationalമോദി സര്‍ക്കാരിന്റെ 2019 ലെ ബജറ്റ് സമ്മേളനം

മോദി സര്‍ക്കാരിന്റെ 2019 ലെ ബജറ്റ് സമ്മേളനം

മോദി സര്‍ക്കാരിന്റെ 2019 ലെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇടക്കാല ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി ഫെബ്രുവരി ഒന്നിന് തന്നെയാകും ഇത്തവണയും ബജറ്റവതരണം.
ഇടക്കാല ബജറ്റാണെങ്കിലും ജനപ്രീയ നയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റാകും ധനമന്ത്രി തയ്യാറാക്കുന്നത്. സാമ്പത്തിക സംവരണ ബില്ല് പോലെ ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ളതാകും 2019 ലെ ഇടക്കാല ബജറ്റ്. ജനുവരി 31 നു ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി 13 നാണ് അവസാനിക്കുക. പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാറാണ് 2019- 2020 വര്‍ഷത്തേക്കുള്ള പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുക.
2019-20 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് തയാറാക്കുന്ന ജോലി തുടങ്ങിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. വിവിധ മന്ത്രാലയങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉരുക്ക്, വൈദ്യുതി, ഹൗസിങ്, നഗര വികസനം ഉള്‍പ്പെടെ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ധനമന്ത്രാലയം നേരത്തെതന്നെ ചര്‍ച്ച നടത്തിയിരുന്നു. ബജറ്റ് തയാറാക്കല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ ആദ്യം മുതല്‍ ധനമന്ത്രാലയം പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments