ഇനി മുതൽ കാറുകൾ ഓടുക മാത്രമല്ല; നടക്കുകയും ചെയ്യും!!!!

walking car

ഇനി മുതൽ കാറുകൾ ഓടുക മാത്രമല്ല; നടക്കുകയും ചെയ്യും. സംശയിക്കേണ്ട സത്യമാണ്. അമേരിക്കയിലെ ലാസ് വേഗാസില്‍ വച്ച്‌ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ഷോയില്‍ റോബോട്ടിക് കാലുകളുള്ള കാറിനെ ഹ്യുണ്ടായി ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇലവേറ്റ് എന്നാണ് ഈ നടക്കുവാൻ കഴിവുള്ള കാറിന്റെ പേര്.ആവശ്യത്തിനനുസരിച്ച്‌ ചുരുങ്ങാനും നിവരാനും കഴിയുന്ന രീതിയിലാണ് ഇലവേറ്റിന്റെ വീലുകളുടെ നിര്‍മ്മിതി. ഏത് പ്രതലത്തിലും ചെന്നെത്താന്‍ കഴിയുന്ന രീതിയിലാണ് ഇലവേറ്റ് പണികഴിപ്പിച്ചിരിക്കുന്നത്.വീല്‍ ചെയറില്‍ കഴിയുന്ന ആളുകളെ കോണിപ്പടി കേറി ചെന്നെടുത്ത് കൊണ്ട് വരാന്‍ പോലും ഇലവേറ്റിന് കഴിവുണ്ട്. മാത്രമല്ല ഏത് അടിയന്തിര സാഹചര്യവും കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഇലവേറ്റിനുണ്ട്. അഞ്ചു അടി ഉയരമുള്ള മതിലുകൾ വരെ മറികടക്കുവാൻ കാലുകളുള്ള ഈ കാറിനു അനായാസം കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഭാവിയിൽ ഈ വാഹനത്തിനു അനന്തമായ സാധ്യതകളാണെന്നു കമ്പനി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തോളമായി ഹ്യൂണ്ടായ് ഡിട്രോയിറ്റ് കമ്പനിയായ സുൻഡെർഗ്-ഫെററുമായി ചേർന്ന് ഈ പ്രോജക്ടിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നു. ഇലക്ട്രിക് കാറിന്റെ ടെക്നോളജിയും റോബോട്ടുകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും സമനയിപ്പിച്ചു കണ്ടെത്തുന്ന ചലിക്കുന്ന കാലുകളുള്ള ആദ്യത്തെ അൾട്ടിമേറ്റ് മൊബിലിറ്റി വാഹനമെന്ന പദവിയാണ് എലിവേറ്റിന് ലഭിക്കുക.