Wednesday, April 24, 2024
HomeKerala14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാ. റോബിന്‍ സെന്‍ട്രല്‍ ജയിലില്‍ മനശാസ്ത്ര കൗണ്‍സിലര്‍

14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാ. റോബിന്‍ സെന്‍ട്രല്‍ ജയിലില്‍ മനശാസ്ത്ര കൗണ്‍സിലര്‍

14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. റോബിന്‍ വടക്കുഞ്ചേരി കണ്ണൂര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മനശാസ്ത്ര കൗണ്‍സിലര്‍. ജയിലിലെ മറ്റ് തടവുകാര്‍ക്ക് കൗണ്‍സിലിങ് നല്‍കുകയാണ് ഇയാള്‍. വൈദിക പഠനത്തിനൊപ്പം മനശാസ്ത്ര കോഴ്‌സും ഫാ. റോബിന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തടവുകാര്‍ക്ക് കൗണ്‍സിലിങ് നടത്താന്‍ ഫാ. റോബിനെ ജയില്‍ അധികൃതര്‍ നിയോഗിക്കുകയായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞ തടവുകാര്‍ക്ക് റോബിന്‍ ക്ലാസുകളും എടുക്കുന്നുണ്ട്. കണ്ണൂര്‍ ജയിലില്‍ ഫാ. റേബിനെ ടി.പി കേസ് പ്രതികള്‍ ആക്രമിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജയില്‍ മാറ്റം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജയിലില്‍ വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മര്‍ദ്ദനത്തിരിയായതിനെ തുടര്‍ന്ന് ഇപ്പോള്‍ അടിക്കുന്നവര്‍ക്കെതിരെ ഫാ. റോബിന്‍ തിരിച്ചടി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.ബാലികയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കുകയും നവജാത ശിശുവിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ വികാരി ആയിരിക്കെയാണ് ഇയാള്‍ പീഡനം നടത്തിയത്.പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചയുടന്‍ കുഞ്ഞിനെ സഭയുടെ അനാഥാലയത്തിലാക്കി. പീഡന വിവരം മറച്ചുവയ്ക്കുന്നതിനും കേസ് ഒതുക്കിതീര്‍ക്കുന്നതിനും ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും വീടും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments