കേരള സര്‍ക്കാറിന്റെ ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏകപക്ഷീയമായാണ് ഉദ്ഘാടനം തീരുമാനിച്ചത്. ശിവഗിരിയിലെ സന്യാസിമാര്‍ ഇതിന് കൂട്ടുനിന്നത് ശരിയായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്ത സംസ്ഥാന സര്‍ക്കാറാണ് മാനദണ്ഡങ്ങര്‍ ലംഘിച്ചതെന്ന് പയുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരിച്ചടിച്ചു. ഏകപക്ഷീയമായി ഉദ്ഘാടനം തീരുമാനിച്ചതിനെതിരെയും നടത്തിപ്പ് ചുമതല ഐറ്റിഡിസിയെ ഏല്‍പ്പിച്ചതിലും പ്രതിഷേധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത്. കടകംപള്ളിക്കെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തുവന്നു. ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതായി യാതൊന്നും ചെയ്തിട്ടില്ലെന്നും. സംസ്ഥാന സര്‍ക്കാറിന്റെ അനുമതി പദ്ധതിക്ക് ആവശ്യമില്ലെന്നും കണ്ണന്താനം പറഞ്ഞു. ശിവഗിരയിലെ ധ്യാന കേന്ദ്രം ഉള്‍പ്പെടെ അരുവിപ്പുറം ,കുന്നുംപുറം, ചെമ്ബഴന്തിയേയും ബന്ധിപ്പിക്കുന്ന 70 കോടിയുടെ പദ്ധതിയാണ് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ട്.
കേരള സര്‍ക്കാറിന്റെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു- കടകംപള്ളി
RELATED ARTICLES