ബിജെപി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന് രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. തന്നെ ശിവസേന പിന്തുണയ്ക്കും. മറ്റ് പലരും പിന്തുണയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് ആവശ്യമില്ലെങ്കില്‍ പുറത്താക്കട്ടെയെന്നും പി.പി.മുകുന്ദന് വെല്ലുവിളിച്ചു. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം നടത്തി. ശബരിമല വിഷയം മുതലാക്കുന്നതില്‍ ശ്രീധരന്‍പിള്ള പരാജയപ്പെട്ടു. നിലപാട് പലതവണ മാറ്റി അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുകുന്ദന് പറഞ്ഞു.
ബിജെപിക്ക് തന്നെ ആവശ്യമില്ലെങ്കിൽ പുറത്താക്കട്ടെയെന്ന് പി.പി.മുകുന്ദന്
RELATED ARTICLES