ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എം.എ ബേബി മത്സരിക്കില്ല

M A Baby

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എം.എ ബേബി മത്സരിക്കില്ലെന്ന് അറിയിച്ചു. പിബി അംഗങ്ങളില്‍ മുഹമ്മദ് സലിം മാത്രമാണ് മത്സരിക്കുകയെന്നും ബേബി അടക്കമുള്ള മറ്റ് അംഗങ്ങളുടെ കാര്യത്തില്‍ പിബിയുടെ നിര്‍ദേശമില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന കാര്യം ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ മത്സരം കടുത്തതായിരിക്കുമെന്നും കൂടുതല്‍ യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പില്‍ വേണ്ടതെന്നും ചുറുചുറുക്കുള്ള യുവത കേരളത്തില്‍ മത്സരിക്കാനുണ്ടെന്നും എം.എ ബേബി വ്യക്തമാക്കിയിരുന്നു.