Thursday, April 25, 2024
HomeKeralaഷെഫിന്‍ ജഹാനുമൊത്തു താമസിക്കുവാൻ ഹാദിയ കേരളത്തിൽ നാളെ എത്തും

ഷെഫിന്‍ ജഹാനുമൊത്തു താമസിക്കുവാൻ ഹാദിയ കേരളത്തിൽ നാളെ എത്തും

ഷെഫിന്‍ ജെഹാനുമായുള്ള വിവാഹം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്തു താമസിക്കുവാൻ ഹാദിയ മലപ്പുറത്തേക്ക് യാത്ര തിരിച്ചു. ഇന്ന് വൈകിട്ട് ഷെഫിന്‍ ജെഹാന്‍ സേലത്തെത്തി ഹാദിയയെ കൂട്ടികൊണ്ടുപോവുകയായിരുന്നു. ആദ്യം ഹാദിയ പഠിക്കുന്ന കോളജിലെത്തി. അതിനു ശേഷം പ്രിന്‍സിപ്പളിനെ കണ്ടു. തുടർന്ന് ഇവിടെ നിന്ന് അനുമതി വാങ്ങിയ ശേഷം ഹോസ്റ്റലിലെത്തി ഹാദിയയെയും കൂട്ടി ഷെഫിന്‍ ജഹാനുമൊത്തു താമസിക്കുവാൻ യാത്ര തിരിക്കുകയായിരുന്നു. ഇന്ന് രാത്രിയോടുകൂടി ഇവര്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട് . നാളെ മലപ്പുറത്തുവെച്ച് മാധ്യമങ്ങളെ കാണുമെന്ന് സൂചനയുണ്ട്. കുറച്ചുദിവസം അവധിയെടുത്ത് നാട്ടില്‍ താമസിച്ചതിന് ശേഷം തുടര്‍പഠനത്തിനായി തിരികെ എത്തുമെന്ന് ഹാദിയ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments