ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോംഗ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച്ച. കൂടിക്കാഴ്ചയ്ക്കുള്ള ചെയർമാൻ കിമ്മിന്റെ ക്ഷണം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചു. മെയ് മാസ ത്തിൽ ഇരുരാഷ്ട്രത്തലവൻമാരും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.ദക്ഷിണ കൊറിയൻ പ്രതിനിധികൾ വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തിയ ആശയവിനമയത്തിലാണ് കൂടിക്കാഴ്ചയ്ക്കു തീരുമാനമായത്. ആണവനിരായുധീകര ണത്തിനു തയാറാണെന്നുള്ള കിമ്മിന്റെ സന്ദേശം ദക്ഷിണ കൊറിയൻ പ്രതിനിധികൾ ട്രംപിനു കൈമാറിയിരുന്നു. അദ്ഭുതം നടന്നിരിക്കുന്നു എന്നായിരുന്നു കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്കു ട്രംപ് തയാറാണെന്നുള്ള വാർത്തയോടുള്ള ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെ പ്രതികരണം. കൊറിയൻ ഉച്ചകോടിക്കു ശേഷം ചെയർമാൻ കിമ്മും പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച നടത്തിയാൽ കൊറിയൻ മേഖലയിൽ സമ്പൂർണ ആണവനിരായുധീകരണത്തിനു വഴിവയ്ക്കുമെന്നും മൂൺ ജെ ഇൻ പറഞ്ഞു. കിമ്മും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ ചൈനയും സ്വാഗതം ചെയ്തു. രാഷ്ട്രീയമായ സ്ഥൈര്യമാണ് തീരുമാനമെന്നും ചൈന പ്രതികരിച്ചു. ദക്ഷിണ കൊറിയൻ പ്രതിനിധികൾ ഈയാഴ്ചയാദ്യം പ്യോഗ്യാംഗിൽ കിമ്മുമായി ചർച്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ചു യുഎസുമായി ചർച്ച നടത്തുന്ന അവസരത്തിൽ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാമെന്നു ഉൻ സമ്മതിച്ചിരുന്നു.
കിമ്മും ട്രംപും തമ്മിൽ കൂടിക്കാഴ്ച്ച
RELATED ARTICLES