Friday, April 19, 2024
HomeKeralaക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കമാല്‍ പാഷയെ മാറ്റി

ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കമാല്‍ പാഷയെ മാറ്റി

ജസ്റ്റിസ് കമാല്‍ പാഷയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി മാറ്റി. സിവില്‍ കേസുകളില്‍ മാത്രമാകും അദ്ദേഹം ഇനി വിധി പറയുക. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് കമാല്‍പാഷയെ മാറ്റിയതെന്നാണ് ഹൈക്കോടതി നല്‍കുന്ന വിശദീകരണം. മറ്റു ജസ്റ്റിമാര്‍ക്കും മാറ്റമുണ്ട്. കമാല്‍പാഷക്കു പകരം എബ്രഹാം മാത്യുവാണ് ക്രിമിനല്‍ കേസുകള്‍ ഇനി പരിഗണിക്കുക. കോടതി അവധി തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ മാറ്റം. ശുഹൈബ് വധക്കേസ്, സീറോ മലബാര്‍ സഭ ഭൂമി ഇടപാട് തുടങ്ങിയ കേസുകളില്‍ നിര്‍ണായക വിധിപ്രസ്താവം നടത്തിയത് ജസ്റ്റിസ് കമാല്‍ പാഷയായിരുന്നു. സാധാരണയായി കോടതി അവധി ആരംഭിക്കാനിരിക്കെ ചുമതലമാറ്റം ഉണ്ടാവാറില്ലെന്നാണ് വിവരം. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരത്തില്‍പ്പെടുന്ന വിഷയമാണ്. അതിന് കാലപരിധിയൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും കാലാകാലങ്ങളില്‍ വിവിധ ബെഞ്ചുകള്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് മാറ്റമുണ്ടാകാറുണ്ട്. അതിന്റെ ഭാഗമായാണ് ഇതെന്നാണ് ഹൈക്കോടതി നല്‍കുന്ന വിശദീകരണം

RELATED ARTICLES
- Advertisment -

Most Popular

Recent Comments