മോദി രാജ്യത്തിന്റെ ഡാഡിയാണെന്ന് തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി

modi

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഡാഡിയാണെന്ന് തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രിയും എഐഎഡിഎംകെ നേതാവുമായ കെ ടി രാജേന്ദ്ര ബാലാജി.എഐഎഡിഎംകെയുടെ അമ്മയായിരുന്ന ജയലളിതയുടെ മരണ ശേഷം അച്ഛന്റെ സ്ഥാനത്ത് നിന്ന് മോദിയാണ് ഞങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്നതന്നും രാജേന്ദ്ര ബാലാജി പറഞ്ഞു.നരേന്ദ്ര മോദി ഞങ്ങളുടെ ഡാഡിയാണ്. ഞങ്ങളുടേത് മാത്രമല്ല ഈ രാജ്യത്തിന്റെ മുഴുവന്‍ ഡാഡിയാണ്. അത് കൊണ്ടുതന്നെ ഞങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നു.തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം ശക്തിപ്പെടുത്തുകയും ഒന്നിച്ച് മത്സരിക്കുകയും ചെയ്യുമെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. വിരുതുനഗര്‍ ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.