നന്തന്‍കോട് കൂട്ടക്കൊലപാതകം; പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും

murder nanthankode

രണ്ടു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൃതദേഹങ്ങള്‍

നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീട്ടിനുള്ളില്‍ ദമ്പതികളടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു സമീപത്തു നിന്നും പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തി.

റിട്ട ആര്‍എംഒ ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് റിട്ട പ്രഫസര്‍ രാജതങ്കം, ദമ്പതികളുടെ മകള്‍ കാരളിന്‍, ബന്ധുവായ സ്ത്രീ ലളിത എന്നിവരാണ് മരിച്ചത്. ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന മകള്‍ ഏതാനും ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്. രണ്ടു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൃതദേഹങ്ങള്‍. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് ഇക്കാര്യം വ്യക്തമായത്.

രാവിലെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു പോലീസ്. ഉച്ചയോടെയാണ് വീട്ടിനുള്ളില്‍ കയറി വിശദമായി പരിശോധന തുടങ്ങിയത്. ഈ സമയത്താണ് പകുതി കത്തിയ നിലയില്‍ ഡമ്മി കണ്ടെത്തിയത്.

കൊല്ലപ്പെട്ട ദമ്പതികളുടെ മകനാണ് ജീന്‍സണ്‍. കൊലപാതകങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോയ കേഡല്‍ ജീന്‍സണ്‍ രാജയുമായി ഡമ്മിക്ക് രൂപസാദൃശ്യമുണ്ട്.