Saturday, April 20, 2024
HomeNationalറാഫേല്‍ ഇടപാട്; നാളെത്തെ സുപ്രീം കോടതി വിധി നിര്‍ണായകമാണ്

റാഫേല്‍ ഇടപാട്; നാളെത്തെ സുപ്രീം കോടതി വിധി നിര്‍ണായകമാണ്

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ സ്വീകരിക്കണമോയെന്നതില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കെ. എം ജോസഫ് എന്നിവരുടെ രണ്ട് വിധിന്യായങ്ങളാണ് ഉണ്ടാകുക. റാഫേല്‍ ഇടപാട് ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എന്നിവരാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിക്കൊപ്പം ദ ഹിന്ദു ദിനപത്രം പുറത്തുവിട്ട, ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതടക്കം സൂചിപ്പിക്കുന്ന പ്രതിരോധ മന്ത്രാലയ രേഖകളുടെ പകര്‍പ്പുകള്‍ ചേര്‍ത്തിരുന്നു. രഹസ്യം എന്ന് രേഖപ്പെടുത്തിയ ഈ രേഖകള്‍ മോഷ്ടിച്ചതാണെന്നും നിയമവിരുദ്ധമായി നേടിയ രേഖകള്‍ പരിഗണിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രേഖകള്‍ സ്വീകരിക്കാനാവുമോയെന്നത് പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ്മാരായ കെ.എം ജോസഫ്, എസ്.കെ കൗള്‍ എന്നിവരുടെ ബെഞ്ച് തീരുമാനിച്ചത്. രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്ര സര്‍ക്കാരിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ് നാളെത്തെ സുപ്രീം കോടതി വിധി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments