Saturday, April 20, 2024

മസാല ബോണ്ട് ലോകമെങ്ങുമുള്ള നിക്ഷേപകര്‍ക്ക് വാങ്ങാമെന്നിരിക്കെ കാനഡക്കാര്‍ മാത്രം എങ്ങനെ വാങ്ങിയെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബി മസാല ബോണ്ട ലിസ്റ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ. അതിന് മുന്‍പ് കാനഡക്കാര്‍ എങ്ങനെ ഇതറിഞ്ഞു. അവരുമായി എങ്ങനെ കച്ചവടമുറപ്പിച്ചു എന്ന് ചെന്നിത്തല ചോദിച്ചു. പഴയ ലാവ്‌ലിന്‍ കേസില്‍ ലാവലിന്‍ കമ്ബനി ഉദ്യോഗസ്ഥര്‍ പിടികിട്ടാ പുള്ളികളാണ്. ആ നിലയ്ക്ക അവരുമായി വളഞ്ഞ വഴിക്ക് വീണ്ടും ഇടപാട് നടത്തുന്നത് നാടിന്റെ താത്പര്യം കാത്തു സൂക്ഷിക്കാന്‍ ബാദ്ധ്യതയുള്ള ഭരണാധികാരികള്‍ക്ക് ചേര്‍ന്ന കാര്യമാണോ? ഇത് നിയമപരമാണോ? നാടിനെ വഞ്ചിക്കുന്നതിന് തുല്യമല്ലേ ഇത്? ഇത്ര വലിയ കടക്കെണിയിലേക്ക് കേരളത്തെ തള്ളിയിടുന്ന ഇത്തരം ഇടപാട് നടത്തുന്നതിന് മുന്‍പ് ഇടതു മുന്നണിയില്‍ ചര്‍ച്ച നടത്തിയോ? കുറഞ്ഞ പക്ഷം മന്ത്രിസഭയിലെങ്കിലും ചര്‍ച്ച നടത്തിയോ? ഘടക കക്ഷികളുടെ അഭിപ്രായം എന്താണ്? സി.പി.ഐ നിലപാട് എന്താണ്? കിഫ്ബിയാണ് ബോണ്ട് ഇറക്കുന്നതെങ്കിലും കടത്തിന്റെ ഭാരം വന്നു ചേരുന്നത് സംസ്ഥാനത്തിനും ഏറ്റവും ഒടുവില്‍ ജനങ്ങള്‍ക്കുമല്ലേ? ആ നിലയ്ക്ക് പൊതുവായ ചര്‍ച്ചയോ അംഗീകാരമോ വേണ്ടതല്ലേ? ആരെങ്കിലും രണ്ടോ മൂന്നോ പേര്‍ തീരുമാനിക്കേണ്ട കാര്യമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments